Kerala

സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ അധ്യാപകര്‍ക്ക് സഹായധനം നല്‍കും

സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ എല്ലാ മദ്‌റസ അധ്യാപകര്‍ക്കും റംസാന്‍ പ്രമാണിച്ച് 1000 രൂപ വീതം വിദ്യാഭ്യാസ ബോര്‍ഡ് സഹായം നല്‍കുമെന്നും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ ഇതു വിതരണം ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ അധ്യാപകര്‍ക്ക് സഹായധനം നല്‍കും
X

മലപ്പുറം: ആരാധനാലയങ്ങളും മദ്‌റസകളും അറബിക് കോളജുകളും അടച്ചു റംസാന്‍ കാലത്ത് വീട്ടിലോതുങ്ങേണ്ടി വന്ന മദ്‌റസ അധ്യാപകരാടക്കമുള്ള മത സേവകരുടെ കാര്യം പരിതാപകരമാണെന്നും അവരുടെ കാര്യത്തില്‍ സമുദായം പ്രത്യേകം കനിവു കാട്ടണമെന്നും കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ സി കെ മുഹമ്മദ് അസ്ഗര്‍ മുസ്‌ല്യാര്‍ ചെറുകരയും ജനറല്‍ സിക്രട്ടറി മണ്ണാര്‍മല സമദ് മൗലവിയും അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ എല്ലാ മദ്‌റസ അധ്യാപകര്‍ക്കും റംസാന്‍ പ്രമാണിച്ച് 1000 രൂപ വീതം വിദ്യാഭ്യാസ ബോര്‍ഡ് സഹായം നല്‍കുമെന്നും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ ഇതു വിതരണം ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it