Kerala

വിനോദസഞ്ചാരത്തിനെത്തിയ മൂന്നുയുവാക്കാള്‍ വയനാട്ടില്‍ മുങ്ങി മരിച്ചു

ആഴമുള്ള സ്ഥലത്ത് കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

വിനോദസഞ്ചാരത്തിനെത്തിയ മൂന്നുയുവാക്കാള്‍ വയനാട്ടില്‍ മുങ്ങി മരിച്ചു
X

വയനാട്: വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് യുവാക്കള്‍ വയനാട്ടില്‍ പുഴയില്‍ മുങ്ങിമരിച്ചു. കായംകുളം പെരുമ്പള്ളി സ്വദേശികളായ ബിജുലാല്‍, ജിതിന്‍ കാര്‍ത്തികേയന്‍, നിധിന്‍ എന്നിവരാണ് മരിച്ചത്.

മേപ്പാടി ചുളിക്ക പൊന്‍കുണ്ട് പുഴയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു യുവാക്കള്‍. ആഴമുള്ള സ്ഥലത്ത് കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മേപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍. ആറു പേരടങ്ങിയ സംഘമാണ് മേപ്പടിയില്‍ വിനോദയാത്രക്കെത്തിയത്.

Next Story

RELATED STORIES

Share it