Kerala

ഇനി വെള്ളവും പൊള്ളും; വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍

പുതിയ വൈദ്യുതി നിരക്ക് അടിസ്ഥാനമാക്കി വരുന്ന അധിക ചെലവ് കണക്കാക്കും. ശേഷം സര്‍ക്കാരിനെ സമീപിക്കാനുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. 1000 കോടിയാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പിന് അതോറിറ്റി നല്‍കാനുള്ള കുടിശിക. വൈദ്യുതി നിരക്ക് വര്‍ധിക്കുന്നതോടെ ഇതും കൂടും.

ഇനി വെള്ളവും പൊള്ളും; വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍
X

തിരുവനന്തപുരം: വൈദ്യുതിനിരക്കിനു പിന്നാലെ സംസ്ഥാനത്ത് വെള്ളക്കരവും കൂട്ടാന്‍ നീക്കം. വൈദ്യുതിനിരക്കിനത്തില്‍ ചെലവ് വര്‍ധിക്കുമെന്നും അത് മറികടക്കാന്‍ വെള്ളക്കരം കൂട്ടണമെന്നുമാണ് ജല അതോറിറ്റിയുടെ വാദം.

പുതിയ വൈദ്യുതി നിരക്ക് അടിസ്ഥാനമാക്കി വരുന്ന അധിക ചെലവ് കണക്കാക്കും. ശേഷം സര്‍ക്കാരിനെ സമീപിക്കാനുമാണ് അതോറിറ്റി നിശ്ചയിച്ചിരിക്കുന്നത്. 1000 കോടിയാണ് ഇപ്പോള്‍ വൈദ്യുതി വകുപ്പിന് അതോറിറ്റി നല്‍കാനുള്ള കുടിശിക. വൈദ്യുതി നിരക്ക് വര്‍ധിക്കുന്നതോടെ ഇതും കൂടും. അതേസമയം, ജലവിഭവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് ഇന്ന് നടക്കുന്ന യോഗത്തില്‍ വെള്ളക്കരം ഉയര്‍ത്തണമെന്ന ആവശ്യം അതോറിറ്റി ഉന്നയിക്കാനും സാധ്യതയുണ്ട്.

നിലവില്‍ ഒരു കിലോലിറ്റര്‍ വെള്ളത്തിന് നാല് രൂപയാണ് ജലഅതോറിറ്റി ഈടാക്കുന്നത്. അതായത് ഒരു ലിറ്റര്‍ വെള്ളത്തിന് നാല് പൈസ. ഇതിനിടെ, പൊതുടാപ്പുകളിലെ ജല ഉപയോഗത്തിന്റെ പേരില്‍ ജല അതോറിറ്റിക്കു നല്‍കാനുള്ള കുടിശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിച്ച് തുടങ്ങിയിരുന്നു. 3.63 കോടി രൂപയാണു വെള്ളക്കര കുടിശിക ഇനത്തില്‍ തിരിച്ചുപിടിക്കുന്നത്. കോര്‍പറേഷനുകള്‍ 1.74 കോടി രൂപ, നഗരസഭകള്‍ 99.87 ലക്ഷം രൂപ, ഗ്രാമ പഞ്ചായത്തുകള്‍ 88.07 ലക്ഷം രൂപ, ജില്ലാ പഞ്ചായത്തുകള്‍ 96,381 രൂപ, ബ്ലോക്ക് പഞ്ചായത്തുകള്‍ 3984 രൂപ എന്നിങ്ങനെയാണു വിവിധ സ്ഥാപനങ്ങളില്‍ നിന്നു പിടിക്കുന്ന തുക. ഇത് ജല അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കാനാണു തീരുമാനം.

അവസാനമായി വെള്ളക്കരം വര്‍ധിപ്പിച്ചത് 2014 ല്‍ ആയിരുന്നു. മാസം 15 കിലോ ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്ന് കിലോലിറ്ററിന് നാല് രൂപ നിരക്ക് ആറ് രൂപയായി വര്‍ധിപ്പിച്ചിരുന്നു. 15 കിലോലിറ്ററില്‍ താഴെ ജലം ഉപയോഗിക്കുന്നവരെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതോടൊപ്പം തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 15 കിലോലിറ്റര്‍ വരെ ഉപഭോഗമുള്ളവര്‍ക്ക് തീര്‍ത്തും സൗജന്യമായാണ് വെള്ളം നല്‍കുന്നത്.

Next Story

RELATED STORIES

Share it