Kerala

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോവരുതെന്ന് നിർദേശം

കേരള- കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോവരുതെന്ന് നിർദേശം
X

തിരുവനന്തപുരം: കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രത നിർദ്ദേശം. കേരള- കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രതാ നിർദ്ദേശം

നാളെ തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും‌ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.കേരള-കർണാടക-ഗോവ തീരങ്ങളുലും ,ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മധ്യ-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

11ന് തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും, മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. കേരള-കർണാടക-ഗോവ തീരങ്ങളുലും ,ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

12 ന് തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും, മധ്യ-പടിഞ്ഞാറ് അറബിക്കടലിലും, മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it