അറബിക്കടലില്‍ ചൂട് കൂടുന്നു; ന്യൂനമർദ്ദം ശക്തിപ്പെടുമെന്ന് ആശങ്ക

ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

അറബിക്കടലില്‍ ചൂട് കൂടുന്നു; ന്യൂനമർദ്ദം ശക്തിപ്പെടുമെന്ന് ആശങ്ക

തിരുവനന്തപുരം: അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും ന്യൂനമര്‍ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. 'മഹ' ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

അതേസമയം, ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

RELATED STORIES

Share it
Top