Latest News

എപ്സ്റ്റീന്‍ ഫയല്‍ വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല

എപ്സ്റ്റീന്‍ ഫയല്‍ വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല
X

ന്യൂഡല്‍ഹി: എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല. എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പിന്മാറ്റം. ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂര്‍ വോറ ഉച്ചകോടിയില്‍ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലുമടക്കം പ്രമുഖര്‍ പങ്കെടുക്കും.

അതേസമയം എഐ ഉച്ചകോടിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ്. എ ഐ ഉച്ചകോടി നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള വേദി ആകേണ്ടതായിരുന്നു. ഉച്ചകോടിയെ ബിജെപി ചൈനീസ് ചന്തയാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

Next Story

RELATED STORIES

Share it