- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരേ അതിക്രമം: പ്രതിയെ പിടികൂടിയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രം
എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ്‌ഐമാരായ കെ എക്‌സ് തോമസ്, എം ആര്‍ സരള, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എല്‍ അനീഷ്, പി ജി ശ്രീകാന്ത്, വി എസ് ശിഹാബുദ്ദീന്‍, വി സിന്ധു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഡി രഞ്ജിത്ത് കുമാര്‍, പി എ ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലിസ് മേധാവി ഉത്തരവായത്.

കൊച്ചി: എറണാകുളം നഗരത്തില്‍ അര്‍ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലിസ് സംഘത്തിന് സംസ്ഥാന പോലിസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ്‌ഐമാരായ കെ എക്‌സ് തോമസ്, എം ആര്‍ സരള, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എല്‍ അനീഷ്, പി ജി ശ്രീകാന്ത്, വി എസ് ശിഹാബുദ്ദീന്‍, വി സിന്ധു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഡി രഞ്ജിത്ത് കുമാര്‍, പി എ ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലിസ് മേധാവി ഉത്തരവായത്.
നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജങ്ഷനു സമീപം സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമാണുണ്ടായത്. ഉടന്‍ പോലിസിനെ ഫോണില്‍ ബന്ധപ്പെട്ട അവരെ വനിതാ പോലിസ് അടക്കമെത്തി എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടറെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പോലിസ് പ്രതിയെ പിടികൂടുകയും പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതി. താന്‍ നേരിട്ട ദുരനുഭവവും അര്‍ധരാത്രിയില്‍ വളരെ പെട്ടെന്ന് പോലിസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പോലിസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലിസ് മേധാവി പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്.
RELATED STORIES
ഐപിഎല് കാര്ണിവല് ഇന്ന് മുതല്; ആദ്യ അങ്കം കൊല്ക്കത്താ നൈറ്റ്...
22 March 2025 5:19 AM GMTസംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു
22 March 2025 5:08 AM GMTഇംഗ്ലണ്ടില് ടുഷേല് യുഗം പിറന്നു; അല്ബേനിയക്കെതിരേ ജയത്തോടെ തുടക്കം
22 March 2025 4:58 AM GMTനാഗ്പൂര് അക്രമം: വിഎച്ച്പിയേയും ബജ്റംഗ് ദളിനെയും നിരോധിക്കണമെന്ന്...
22 March 2025 4:52 AM GMTസൗരഭ് രജ്പുത്തിന്റെ കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും ഹോളി...
22 March 2025 4:24 AM GMTഅല്മാഡ ഗോളില് അര്ജന്റീന; ലോകകപ്പ് യോഗ്യതയ്ക്കരികെ വാമോസ്;...
22 March 2025 4:22 AM GMT