Kerala

വിജിലന്‍സ് റെയ്ഡ് തന്നെ തേജോവധം ചെയ്യാന്‍; അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് വി എസ് ശിവകുമാര്‍

വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനാവാതെയാണ് മടങ്ങിയത്.

വിജിലന്‍സ് റെയ്ഡ് തന്നെ തേജോവധം ചെയ്യാന്‍; അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് വി എസ് ശിവകുമാര്‍
X

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ വിജിലന്‍സ് റെയ്ഡിനെതിരേ വിമര്‍ശനവുമായി മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ രംഗത്ത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നും ശിവകുമാര്‍ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനാവാതെയാണ് മടങ്ങിയത്. തന്റെ വസതിയില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തുവെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. മണിക്കൂറുകളോളം അവര്‍ സ്റ്റേറ്റ്‌മെന്റ് എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു.

എല്ലാ പരിശോധനകളോടും പൂര്‍ണമായി താന്‍ സഹകരിച്ചിരുന്നു. അവര്‍ നല്ല രീതിയിലാണ് പെരുമാറിയത്. കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അഴിമതിയുടെ മുഖഛായയുള്ള സര്‍ക്കാര്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് വിജിലന്‍സ് കേസുമായി രംഗത്തെത്തിയത്. സംസ്ഥാന ബജറ്റിനെ താന്‍ രൂക്ഷമായി വിമര്‍ശിച്ചതും സര്‍ക്കാരിനെ ചോടിപ്പിച്ചിരിക്കാം. അജ്ഞാതപരാതിയാണിത്. അത്തരം പെറ്റീഷനുകള്‍ അന്വേഷിക്കരുതെന്നാണ്. എന്നിട്ടും വീണ്ടും കേസെടുത്ത് അന്വേഷണം നടത്തുന്നു. ആരാണ് പരാതി നല്‍കിയതെന്ന് വിജിലന്‍സുകാരോട് ചോദിച്ചപ്പോള്‍ ഒരു വ്യക്തിയാണെന്നും അയാളുടെ വഴുതക്കാടുള്ള അഡ്രസില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് വിജിലന്‍സ് പറഞ്ഞത്. എനിക്ക് ഒരു താല്‍ക്കാലിക ഡ്രൈവറുണ്ടായിരുന്നു.

അയാള്‍ വീടുവച്ചപ്പോള്‍ കുറച്ച് പണം കൊടുത്ത് ഭാര്യ സഹായിച്ചിരുന്നു. ഒരു 20 ലക്ഷം. അത് രേഖയില്‍ കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ ബിനാമിയാക്കി ചേര്‍ത്തുകൊണ്ടൊക്കെയാണ് കേസെടുത്തിരിക്കുന്നത്. പൊതുപ്രവര്‍ത്തനം നടത്തുന്ന ആളുകളെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടില്‍ നടത്തിയ പരിശോധന. റെയ്ഡ് സത്യത്തില്‍ തനിക്ക് ഒരു അനുഗ്രഹമായി. രാഷ്ട്രീയ എതിര്‍പ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. തന്റെ നിരപരാധിത്വം മാത്രമല്ല, ബാധ്യതയും വിജിലന്‍സിന് മനസ്സിലായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്നലെ ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് 17 മണിക്കൂറാണ് റെയ്ഡ് നടത്തിയത്.

Next Story

RELATED STORIES

Share it