Kerala

വാടാനപ്പള്ളി ഉദയന്‍ വധം; എന്‍ ഡി എഫ് മുന്‍ പ്രവര്‍ത്തകരായിരുന്ന നാലു പ്രതികളെയും കോടതി വെറുതെ വിട്ടു

വാടാനപ്പള്ളി ഉദയന്‍ വധം; എന്‍ ഡി എഫ് മുന്‍ പ്രവര്‍ത്തകരായിരുന്ന നാലു പ്രതികളെയും കോടതി വെറുതെ വിട്ടു
X

തൃശൂര്‍: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വാടാനപ്പള്ളി ഉദയന്‍ വധക്കേസില്‍ എന്‍ഡിഎഫ് മുന്‍ പവര്‍ത്തകരായിരുന്ന നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. സൈഫുദ്ദീന്‍ വാടാനപ്പള്ളി, ഷറഫുദ്ദീന്‍ വാടാനപ്പള്ളി, ഫൈസല്‍ മാളി, റഫീഖ് മാളി എന്നിവരെയാണ് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് (ഫസ്റ്റ്)ജ് കെ കമനീസ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്. 2004 നവംബര്‍ 19 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപള്ളി തൃത്തല്ലൂര്‍ പടിഞ്ഞാറുവശത്താണ് ഉദയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിക്കുകയും ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. ഈ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ എം.പി അബ്ദുല്ലത്തീഫ് മഞ്ചേരി, എ എം ഷാജന്‍ എന്നിവര്‍ ഹാജരായി.




Next Story

RELATED STORIES

Share it