ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലെ തത്ത: പി ജയരാജന്‍
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

വടകര: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിലിട്ടുവളര്‍ത്തുന്ന തത്തയാണ് ആര്‍എംപിയെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെ കെ രമ തനിക്കെതിരേ നടത്തുന്ന ആരോപണങ്ങള്‍ മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു സ്വകാര്യചാനല്‍ അഭിമുഖത്തില്‍ ജയരാജന്‍ ആരോപിച്ചു. ടി പി വധവുമായി ബന്ധപ്പെട്ട് ആര്‍എംപി തനിക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആര്‍എംപി നേതാക്കള്‍ മുല്ലപ്പള്ളിയുടെ വീട്ടില്‍ കാത്തുകെട്ടിക്കിടന്നിട്ടും ടി പി കേസില്‍ തന്നെ ചോദ്യം ചെയ്യാനുള്ള അവസരം പോലും പോലിസിന് ലഭിച്ചിട്ടില്ല.
കെ കെ രമ ഇപ്പോള്‍ പറയുന്ന പലതും രാഷ്ട്രീയമല്ലാത്തതിനാല്‍ മറുപടി പറയുന്നില്ല. തനിക്കെതിരേ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ പ്രചാരണം നടത്താന്‍ യുഡിഎഫിന് ധാര്‍മികാവകാശമില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പിതാവ് കൊലക്കേസ് പ്രതിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരേ കൊലക്കേസ് പ്രതിയെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനം തന്നെയായിരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്;...
27 March 2023 4:47 AM GMT