Sub Lead

നസീം പിടിച്ചുനിര്‍ത്തി, കുത്തിയത് ശിവരഞ്ജിത്ത്; അഖിലിന്റെ മൊഴി

സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ അഖില്‍ വ്യക്തമാക്കി.

നസീം പിടിച്ചുനിര്‍ത്തി, കുത്തിയത് ശിവരഞ്ജിത്ത്; അഖിലിന്റെ മൊഴി
X

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് അഖിലിന്റെ മൊഴി. കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ഇന്നാണ് രേഖപ്പെടുത്തിയത്.

നസീം പിടിച്ചുനിര്‍ത്തി. സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ അഖില്‍ വ്യക്തമാക്കി. ഡോക്ടര്‍ മൊഴി പോലിസിന് കൈമാറി. അതേസമയം, സംഘര്‍ഷം അറിയിക്കുന്നതില്‍ അധികൃതര്‍ക്കു വീഴ്ചപറ്റിയെന്ന് പോലിസ് വ്യക്തമാക്കി. സംഭവം തങ്ങളെ അറിയിച്ചില്ല. അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പോലിസ് എത്തിയശേഷമാണെന്നും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it