Kerala

ജീവനക്കാരന് കൊവിഡ്; ഉളളൂർ വില്ലേജ് ഓഫീസ് അടച്ചു

വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസിൽദാർ എ ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു.

ജീവനക്കാരന് കൊവിഡ്; ഉളളൂർ വില്ലേജ് ഓഫീസ് അടച്ചു
X

തിരുവനന്തപുരം: വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരന് കൊവിഡ് - 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഉളളൂർ വില്ലേജ് ഓഫീസ് അടച്ചു. എന്നാൽ വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓൺലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസിൽദാർ എ.ഹരിശ്ചന്ദ്രൻ നായർ അറിയിച്ചു. വില്ലേജ് ഓഫിസിൻ്റെ പ്രവർത്തനം ഈ മാസം 14 ന് പുനരാരംഭിയ്ക്കും. പൊതു ജനങ്ങൾക്ക് പരാതികൾ നൽകുന്നതിനും മറ്റു വിവരങ്ങൾക്കുമായി 0471-246 2006 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it