- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേതാക്കളെ അറസ്റ്റു ചെയ്തു; യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യുഡിഎഫ് ഒരുങ്ങിയെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.
തിരുവനന്തപുരം: സർക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു. ഉമ്മൻ ചാണ്ടി, മല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂനിവേഴ്സിറ്റി കോളജ് സംഭവങ്ങളിലെ അന്വേഷണവും വൈദ്യുതി ചാര്‍ജ് വര്‍ധന, കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് തുടങ്ങിയ ജനകീയ വിഷയങ്ങളും ഉന്നയിച്ചായിരുന്നു യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്തിമ സമരത്തിന് യുഡിഎഫ് ഒരുങ്ങിയെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. രാവിലെ 6 മുതല്‍ തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടുനിന്നു.
ജനകീയ വിഷയങ്ങളിലെ പ്രതിഷേധങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം രൂപീകരിക്കാനുള്ള ശ്രമമാണ് ഉപരോധ സമരത്തില്‍ സംസാരിച്ച നേതാക്കള്‍ നടത്തിയത്. എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ ഉപരോധത്തെ അഭിസംബോധന ചെയ്തു. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റ് പോലിസ് സുരക്ഷ ഒരുക്കിയതിനാല്‍ സെക്രട്ടറിയേറ്റിന്‍റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല. യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ എസ്എഫ്ഐയുടെ പരിപാടി കൂടി ഉള്ളതിനാല്‍ നഗരത്തില്‍ രാവിലെ മുതൽ ഗതാഗത കുരുക്കുണ്ടായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















