Kerala

നവകേരള നിര്‍മിതിക്ക് യുഎഇ റെഡ് ക്രസന്റിന്റെ 20 കോടി സഹായം

നവകേരള നിര്‍മിതിക്ക് യുഎഇ റെഡ് ക്രസന്റിന്റെ 20 കോടി സഹായം
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ റെഡ് ക്രസന്റിന്റെ സഹായമായി 20 കോടി രൂപയുടെ സഹായം. സഹായവുമായി ബന്ധപ്പെട്ട ധാരാണാപത്രം, റെഡ് ക്രസന്റ് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, റീബില്‍ഡ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി വേണു, ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, പ്രവാസി വ്യവസായി എംഎ യൂസഫലി പങ്കെടുത്തു.

പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദ്യഘട്ട സഹായമാണിതെന്നും തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയപുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട നിര്‍മാണത്തിന് റെഡ് ക്രസന്റ് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യുഎഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it