Kerala

ബംഗളൂരു ബസ്സില്‍നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടി

ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ്സില്‍നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മുമ്പ് ഉടമസ്ഥനില്ലാതെ 14 കിലോ കഞ്ചാവ് ബസ്സില്‍നിന്ന് കണ്ടെടുത്തിരുന്നു.

ബംഗളൂരു ബസ്സില്‍നിന്ന് രണ്ടേകാല്‍ കിലോ കഞ്ചാവ് പിടികൂടി
X

കല്‍പ്പറ്റ: വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ആന്റി നാര്‍കോട്ടിക്ക് സ്‌ക്വാഡും തോല്‍പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 2.25 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യബസ്സില്‍നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മുമ്പ് ഉടമസ്ഥനില്ലാതെ 14 കിലോ കഞ്ചാവ് ബസ്സില്‍നിന്ന് കണ്ടെടുത്തിരുന്നു.

കേസിലെ പ്രതിയെ കണ്ടെത്തുകയും ചെയ്തു. രാത്രികാലങ്ങളില്‍ തോല്‍പെട്ടി വഴി ടൂറിസ്റ്റ് ബസ്സുകളില്‍ കഞ്ചാവ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബി മറ്റ് പാതകളെ ആശ്രയിച്ചുവരികയായിരുന്നു. എന്നാല്‍, അടുത്ത കാലത്ത് വീണ്ടും തോല്‍പെട്ടി വഴി കഞ്ചാവുകടത്ത് സജീവമായി. കഞ്ചാവ് കണ്ടെത്തിയ ബസ്സില്‍ എക്‌സൈസ് സംഘം വിശദമായ പരിശോധന നടത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫിസര്‍ ഗോപി, പ്രഭാകരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മഹേഷ്, ചന്ദ്രന്‍, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Next Story

RELATED STORIES

Share it