- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കിലെത്തി മാലമോഷണം; സിനിമാ സഹസംവിധായകനടക്കം പിടിയില്‍
ഇമ്രാന്‍ഖാന്റെ പേരില്‍ എറണാകുളം, തൃശൂര്‍ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.

പാലക്കാട്: ബൈക്കിലെത്തി മോഷണം നടത്തുന്ന സംഘത്തിലെ യുവാക്കള്‍ പോലിസ് പിടിയില്‍. നാല്‍പ്പതോളം പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാന്‍ഖാന്‍, സിനിമാ സഹ സംവിധായകന്‍ കെന്നടിമുക്ക് ചെറുവള്ളി സുര്‍ജിത് എന്നിവരെയാണ് ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9ന് ലക്കിടിയില്‍ യുവതിയുടെ മാല തട്ടിപ്പറിച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലക്കിടി അകലൂര്‍ കായല്‍പ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തില്‍ നിന്ന് 4 പവന്റെ മാല പ്രതി ഇമ്രാന്‍ഖാന്‍ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു. ദമ്പതികള്‍ മോഷ്ടാവിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.
ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഇവര്‍ പിന്നീട് പോലിസില്‍ പരാതി നല്‍കി. നമ്പര്‍ വ്യാജമായിരുന്നെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടില്‍ നിന്ന് ഇമ്രാന്‍ഖാനെ പോലിസിന് പിടികൂടാനായത്. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു മാല വില്‍പന നടത്തിയ സുര്‍ജിത്തിനെയും അറസ്റ്റ് ചെയ്തു. പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇമ്രാന്‍ഖാന്റെ പേരില്‍ എറണാകുളം, തൃശൂര്‍ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















