Kerala

കോഴിക്കോട് ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു.

കോഴിക്കോട് ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍
X

കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെ പോലിസിന്റെയും ഫ്‌ളയിങ് സ്‌ക്വാഡായ ഡാന്‍സാഫിന്റെയും സംഘത്തിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഒന്നര മാസമായി ഇവര്‍ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആര്‍ക്കാണ് ഇത് എത്തിച്ച് കൊടുക്കാനിരുന്നതെന്ന് പോലിസ് അന്വേഷിക്കുകയാണ്.

ഏകദേശം പത്ത് ലക്ഷം രൂപയോളം വിപണി വിലയുള്ളതാണ് പിടിച്ചെടുത്ത സാധനങ്ങള്‍. വാടകയ്‌ക്കെടുത്ത ഹ്യൂണ്ടായ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Next Story

RELATED STORIES

Share it