Kerala

നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്തിവന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.

നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
X

അരീക്കോട്: ചില്ലറ വില്‍പനക്കായി കാറില്‍ കടത്തി കൊണ്ടു വരികയായിരുന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ഊര്‍ങ്ങാട്ടിരി പൂളക്കച്ചാലില്‍ അബ്ദുല്‍ ലത്വീഫ് (38), പൂവത്തിക്കല്‍ പൂളക്കച്ചാല്‍ ശമീറുദ്ദീന്‍ (42) എന്നിവരെ മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിദാസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഭാഗത്ത് നിന്നും കഞ്ചാവുമായി വാഹനത്തില്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് അരീക്കോട് മുക്കം റോഡില്‍ കാറ്റൂളിയില്‍ വെച്ച് സംഘത്തെ പിടികൂടിയത്.

ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്തിവന്ന മയക്കുമരുന്നു സംഘത്തിലെ പ്രധാന കണ്ണികളാണ് നാല് കിലോ കഞ്ചാവുമായി മഞ്ചേരി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. അരീക്കോട് മുക്കം റോഡില്‍ വച്ച് എക്‌സൈസ് സംഘം കാര്‍ പരിശോധിക്കുന്നതിനിടെ എക്‌സെസ് ഉദ്യോഗസ്ഥനെ പ്രതികളിലൊരാളായ അസീസ് കടിച്ച് പരിക്കേല്‍പ്പിച്ചു. എക്‌സെസ് ഉദ്യോഗസ്ഥനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം മഞ്ചേരി റെയ്ഞ്ച് കളിലായി പ്രതികള്‍ക്കെതിരെ നേരത്തെ നിരവധി കേസുകള്‍ രജിസ്റ്റ്ര്‍ ചെയ്തിട്ടുണ്ട്. നേരത്തെ തട്ടിപ്പു കേസുകളിലും പിടിയിലായ അസിസ് 4 കിലോ കഞ്ചാവുമായി കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായിരുന്നു. പാക്ക് ചെയ്യാനുള്ള കവറുകളും സീലിംഗ് മെഷീനും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ആന്ദ്ര പ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രതികള്‍ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

Next Story

RELATED STORIES

Share it