Kerala

തൃക്കാക്കരയില്‍ രണ്ട് മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം

ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ രണ്ട് മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം
X

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം. ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്, എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറയക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതുകൊണ്ടാണ് ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കിലും ട്വന്റി ട്വന്റി- ആം ആദ്മി പാര്‍ട്ടി സഖ്യം വളരെ നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ജനങ്ങള്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും ട്വന്റി ട്വന്റി-എഎപി നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it