Kerala

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐ നേതാക്കള്‍ കുറ്റം സമ്മതിച്ചു; അഖിലിനെ കുത്തിയത് താനെന്ന് ശിവരഞ്ജിത്ത്

കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നസീമുമാണ് കുറ്റംസമ്മതിച്ചതെന്ന് കേസന്വേഷണം നടത്തുന്ന കന്റോണ്‍മെന്റ് പോലിസാണ് അറിയിച്ചത്. സംഘര്‍ഷത്തിനിടെ അഖിലിനെ കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ഒന്നാംപ്രതിയും യൂനിവേഴ്‌സിറ്റി കോളജ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് പോലിസിനോട് സമ്മതിച്ചു.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐ നേതാക്കള്‍ കുറ്റം സമ്മതിച്ചു; അഖിലിനെ കുത്തിയത് താനെന്ന് ശിവരഞ്ജിത്ത്
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ കുറ്റംസമ്മതിച്ചെന്ന് പോലിസ്. കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നസീമുമാണ് കുറ്റംസമ്മതിച്ചതെന്ന് കേസന്വേഷണം നടത്തുന്ന കന്റോണ്‍മെന്റ് പോലിസാണ് അറിയിച്ചത്. സംഘര്‍ഷത്തിനിടെ അഖിലിനെ കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ഒന്നാംപ്രതിയും യൂനിവേഴ്‌സിറ്റി കോളജ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് പോലിസിനോട് സമ്മതിച്ചു.

ഒരുസംഘമാളുകള്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നെന്നും പ്രതികള്‍ പോലിസിനോട് സമ്മതിച്ചതായാണ് വിവരം. കുത്തേറ്റ് ചികില്‍സയില്‍ കഴിയുന്ന അഖിലും മുഖ്യപ്രതി ശിവരഞ്ജിത്തും അയല്‍വാസികളാണ്. ശിവരഞ്ജിത്തിനെയും നിസാമിനെയും ഞായറാഴ്ച കേശവദാസപുരത്തുനിന്നുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. അഖിലിനെ കുത്തിയ സംഭവത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലിസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

എസ്എഫ്‌ഐ കോളജ് യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമല്‍, അദൈ്വത്, ആദില്‍ എന്നിവരും എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഇജാബുമാണു വധശ്രമക്കേസില്‍ ഇതുവരെ പോലിസിന്റെ പിടിയിലായത്. അദൈ്വത് കേസിലെ മൂന്നാം പ്രതിയും ആരോമല്‍, ആദില്‍ എന്നിവര്‍ ആറും ഏഴും പ്രതികളുമാണ്. പോലിസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയില്‍ ഇജാബിന്റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തില്‍ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയും പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച പോലിസ് അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it