Top

You Searched For "sfi leaders"

എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

1 Jun 2020 10:43 AM GMT
പിടിയിലായവര്‍ക്കെതിരേ നേരത്തെയും അക്രമക്കേസുകള്‍ നിലവിലുണ്ട്

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിനെ കയ്യേറ്റം ചെയ്ത സംഭവം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ

25 Jan 2020 7:11 AM GMT
സംഘര്‍ഷ സ്ഥലത്തേക്ക് എസ്‌ഐയേയും െ്രെഡവറേയും മാത്രം അയച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്ത സംഭവം: എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റു അനിവാര്യമല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

16 Oct 2019 2:17 PM GMT
ഉത്തരവു മറികടന്ന് സ്ഥാപിച്ച എം ജി സര്‍വകലാശാലാ യുവജനോല്‍സവത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. പ്രതികള്‍ വിദ്യാര്‍ഥികളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അറസ്റ്റു ആവശ്യമില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു

പി.എസ്.സി പരീക്ഷ തട്ടിപ്പ്: ഹൈടെക് സെല്ലിന്റെ സഹായത്തോടെ കേസ് തെളിയിക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം

19 Sep 2019 8:15 AM GMT
യൂണിവേഴ്സിറ്റി കോളജിലെ കൂടുതല്‍ വിദ്യാർഥികൾ തട്ടിപ്പിൽ പങ്കാളികളാണെന്ന് ബോധ്യപ്പെടുകയും ഇവരുടെ പേരുകൾ പ്രതികൾ വെളിപ്പെടുത്താൻ തയ്യാറാവാത്തതുമാണ് ഇത്തരമൊരു മാർഗത്തിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്: ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു

6 Sep 2019 6:00 AM GMT
ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരുമാസം മുമ്പേ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പി.എസ്.സി പരീക്ഷ ക്രമക്കേട്: അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങി

2 Sep 2019 8:15 AM GMT
ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തിനേയും നസീമിനേയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ഇരുവരും ചോദ്യം ചെയ്യലുമായി ശരിയായ വിധത്തില്‍ സഹകരിക്കാതിരിക്കുകയും ചോദ്യങ്ങള്‍ക്ക് സംശയകരമായ വിധത്തില്‍ മറുപടി നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

പി.എസ്.സി തട്ടിപ്പ്: അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം

30 Aug 2019 11:28 AM GMT
പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

കോപ്പിയടി സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചെന്ന് ശിവരഞ്ജിത്തും നിസാമും

30 Aug 2019 7:15 AM GMT
ലിസ്റ്റിലെ രണ്ടാം റാങ്ക്കാരനും യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാനുമായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ മൊഴി നല്‍കി. പോലിസ് ക്യാംപിലെ ഗോകുല്‍, സഫീര്‍ എന്നിവരാണ് ചോദ്യങ്ങളുടെ ഉത്തരം എസ്.എം.എസ് വഴി പരീക്ഷാഹാളിലേക്ക് അയച്ചുകൊടുത്തത്.

പിഎസ് സി പരീക്ഷാ ക്രമക്കേട് സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍

19 Aug 2019 4:54 PM GMT
പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ എസ്എംഎസ് ആയി ലഭിച്ചെന്നും 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയത് എസ്എംഎസ് വഴിയാണെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്

പരീക്ഷാത്തട്ടിപ്പ്: ഉത്തരം അയച്ചത് പോലിസുകാരനെന്ന് പി.എസ്.സി വിജിലന്‍സ്

7 Aug 2019 7:21 AM GMT
പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലിസുകാരനായ കല്ലറ സ്വദേശി ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചുകൊടുത്തതെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തല്‍.

വീഴ്ചയില്ല, ക്രമക്കേട് നടന്നത് പരീക്ഷാ കേന്ദ്രത്തിൽ: പി.എസ്.സി

6 Aug 2019 6:36 AM GMT
ചോദ്യപേപ്പര്‍ തയ്യാറാക്കി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്നത് വരെ വീഴ്ച സംഭവിച്ചിട്ടില്ല. തട്ടിപ്പ് സംഭവിച്ചത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുമാണെന്നും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കളെ അയോഗ്യരാക്കി

5 Aug 2019 3:06 PM GMT
യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍നിന്നും നീക്കിയത്. ഈ മൂന്നുപേരെയും പിഎസ്‌സി പരീക്ഷകളില്‍നിന്ന് ആജീവനാന്തം അയോഗ്യരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: മൂന്ന് എസ്എഫ്‌ഐ നേതാക്കളുടെ നിയമനശുപാര്‍ശ പിഎസ്‌സി മരവിപ്പിച്ചു

15 July 2019 11:30 AM GMT
കെഎപി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയുമായ എ എന്‍ നസീം പട്ടികയിലെ 28ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അപാകതയുണ്ടെന്ന് ട്രൈബ്യൂണല്‍

15 July 2019 10:47 AM GMT
അതേസമയം, കോളജിലെ സംഭവമുണ്ടാവുന്നതിന് മുമ്പ് ജൂലൈ അഞ്ചിനാണ് പ്രസ്തുത ലിസ്റ്റില്‍നിന്നുള്ള നിയമനങ്ങള്‍ക്ക് ട്രൈബൂണല്‍ താല്‍ക്കാലിക സ്റ്റേ നല്‍കിയത്. കെഎപി 4 ബറ്റാലിയന്‍ റിക്രൂട്ട്‌മെന്റ് ശാരീരികക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ 10 ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലായിരുന്നു ട്രൈബ്യൂണലിന്റെ ഇടപെടല്‍.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: എസ്എഫ്‌ഐ നേതാക്കള്‍ കുറ്റം സമ്മതിച്ചു; അഖിലിനെ കുത്തിയത് താനെന്ന് ശിവരഞ്ജിത്ത്

15 July 2019 10:06 AM GMT
കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തും രണ്ടാംപ്രതി നസീമുമാണ് കുറ്റംസമ്മതിച്ചതെന്ന് കേസന്വേഷണം നടത്തുന്ന കന്റോണ്‍മെന്റ് പോലിസാണ് അറിയിച്ചത്. സംഘര്‍ഷത്തിനിടെ അഖിലിനെ കത്തിയെടുത്ത് കുത്തിയത് താനാണെന്ന് അറസ്റ്റിലായ ഒന്നാംപ്രതിയും യൂനിവേഴ്‌സിറ്റി കോളജ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് പോലിസിനോട് സമ്മതിച്ചു.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം: പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടീസിറക്കാന്‍ അനുമതി തേടി

14 July 2019 7:05 AM GMT
പോലിസ് സംഘം ഇന്നലെ യൂനിവേഴ്സിറ്റി കോളജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കുത്തേറ്റ ബിരുദവിദ്യാർഥി അഖിലിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ മൊഴിയെടുക്കാൻ അനുവാദം നൽകിയില്ലെന്ന് സിഐ അറിയിച്ചു.

സ്പിരിറ്റ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളുടെ വരവേല്‍പ്പ്

6 July 2019 5:39 PM GMT
രണ്ടുമാസമായി റിമാന്‍ഡിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ അത്തിമണി അനിലിനെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ദിനനാഥന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ജയിലിലെത്തി സ്വീകരിച്ചത്.
Share it