ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമരത്തിന് കൊണ്ടുപോയ സംഭവം: എസ്എഫ്‌ഐ നേതാക്കളെ മര്‍ദിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞു പത്തിരിപ്പാല സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

പാലക്കാട്: പാലക്കാട് കലക്ടറേറ്റ് മാര്‍ച്ച് കഴിഞ്ഞു വന്ന എസ്എഫ്‌ഐ നേതാക്കളെ പത്തിരിപ്പാലയില്‍ വച്ച് മര്‍ദിച്ചെന്നാരോപിച്ചു നല്‍കിയ കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കോടതി.പാലക്കാട് സെക്കന്റ് അഡിഷണല്‍ ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞു പത്തിരിപ്പാല സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാര്‍ച്ചില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് പോയ സംഭവം നേരത്തെ വിവാദമാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തില്‍ കുട്ടികളെ അനുവാദമില്ലാതെ കൊണ്ട് പോയതിന് എസ്എഫ്‌ഐ നേതാക്കളെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് മര്‍ദ്ദിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ നേതാക്കള്‍ പോലിസില്‍ പരാതിനല്‍കിയത്. പത്തിരിപ്പാല സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവടക്കമുള്ളവരെ കേസില്‍ പ്രതിയാക്കിയിരുന്നു.
ഐപിസി 354 അടക്കമുള്ള വകുപ്പുകള്‍ ചുമതിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാസര്‍, ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ.എം മുഹമ്മദ് റാഷിദ് കോടതിയില്‍ഹാജരായി.
RELATED STORIES
അവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT