- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യാന്‍ തുടങ്ങി
കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ശിവശങ്കറിനെ എന്‍ ഐ എ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്തുന്നത്.എന്‍ ഐ എയുടെ ദക്ഷിണ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചി യൂനിറ്റ് മേധാവി, കേസ് അന്വേഷണത്തന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.എന്‍ ഐ എ പ്രോസിക്യൂട്ടറും കൊച്ചിയിലെ ഓഫിസില്‍ എത്തിയിട്ടുണ്ട്

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൂന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യാന്‍ തുടങ്ങി. കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് ശിവശങ്കറിനെ എന്‍ ഐ എ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്തുന്നത്.പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ശിവശങ്കര്‍ ഇന്ന് രാവിലെ 9.20 ഓടെയാണ് കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.
ഏതാനും ദിവസം മുമ്പ് ശിവശങ്കറിനെ എന്‍ ഐ എ തിരുവനന്തപുരത്ത് വെച്ച് അഞ്ചു മണിക്കൂുറോളം ചോദ്യം ചെയ്തിരുന്നു.ഇതില്‍ നിന്നും ലഭിച്ച മൊഴികളും പിന്നീട് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത് എന്നിവരെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച മൊഴികളിലും വൈരുധ്യം ഉണ്ടായതോടെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് എന്‍ ഐ എ വിളിച്ചുവരുത്തിയതെന്നാണ് വിവരം.എന്‍ ഐ എയുടെ ദക്ഷിണ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊച്ചി യൂനിറ്റ് മേധാവി, കേസ് അന്വേഷണത്തന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.എന്‍ ഐ എ പ്രോസിക്യൂട്ടറും കൊച്ചിയിലെ ഓഫിസില്‍ എത്തിയിട്ടുണ്ട്.
കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച കൂടുതല്‍ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ പുതിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,സരിത്ത് എന്നിവരുമായി ശിവങ്കറിനുളള ബന്ധം,സ്വര്‍ണക്കടത്തിന് പ്രതികള്‍ക്ക് ശിവശങ്കര്‍ എന്തെങ്കിലും തരത്തില്‍ സഹായം ചെയ്തുനല്‍കിയോ എന്നിവയടക്കമുളള കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും ശിവശങ്കറിനോട് ചോദിക്കുന്നതെന്നാണ് അറിയുന്നത്.സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുള്ളതായി നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് എന്‍ ഐ എ ശിവശങ്കറിനെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നടത്തുന്നതെന്നാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT