Kerala

സ്വര്‍ണക്കടത്ത്:പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്; കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു

കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്‌റേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.തുടര്‍ന്ന് മുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു

സ്വര്‍ണക്കടത്ത്:പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്; കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണംകടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, പി എസ് സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്‌റേറ്റ്. മൂവരെയും ബുധാനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. എറണാകളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതേണാ ഉത്തരവ്.

സംഭവത്തില്‍ എന്‍ ഐ എ, കസ്റ്റംസ് എന്നിവരെക്കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മൂവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്്.ഇതു പ്രകാരം മൂവരെയും ബുധാനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ എന്‍ ഐ എയും തുടര്‍ന്ന് കസ്റ്റംസും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷം ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.

Next Story

RELATED STORIES

Share it