Kerala

സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്കായി കൊച്ചിയില്‍ കസ്റ്റംസിന്റെ പരിശോധന; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് സൂചന

സ്വപ്‌ന സുരേഷിനു പിന്നാലെ ഇയാളും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടുന്നതിനായി നീക്കം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൊച്ചിയില്‍ വ്യാപകമായി പരിശോധന നടത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിന്റെ ഭാഗമായി ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം

സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്കായി കൊച്ചിയില്‍ കസ്റ്റംസിന്റെ പരിശോധന; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് സൂചന
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗുവഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രധാന കണ്ണിയെന്ന് പോലിസ് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരെ തേടി കൊച്ചിയില്‍ കസ്റ്റംസിന്റെ വ്യാപക പരിശോധന.സ്വപ്‌ന സുരേഷിനു പിന്നാലെ ഇയാളും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം തേടുന്നതിനായി നീക്കം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൊച്ചിയില്‍ വ്യാപകമായി പരിശോധന നടത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി നല്‍കുന്നതിന്റെ ഭാഗമായി ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.

സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു.സന്ദീപ് എവിടെയുണ്ടെന്ന് തനിക്കറിയില്ലെന്നും സ്വര്‍ണക്കടത്ത് നടത്തിയതായി തനിക്കറിയില്ലെന്നുമാണ് സന്ദീപിന്റെ ഭാര്യ കസ്റ്റംസിനോട് പറഞ്ഞത്.ഉന്നത ബന്ധമുള്ള ഒരു തൊഴിലാളി യൂനിയന്‍ നേതാവിനെകേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സരിത്തിനെ കസ്റ്റംസ് പിടികൂടിയപ്പോള്‍ സ്വപ്‌ന സുരേഷ് ആദ്യം സമീപിച്ചത് ഈ തൊഴിലാളി യൂനിയന്‍ നേതാവിനെയാണെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ തൊഴിലാളി നേതാവ് കസ്റ്റംസില്‍ വിളിച്ചിരുന്നുവെന്നും വിവരമുണ്ട്.

പിന്നീട് സ്വപ്‌നയെയും സന്ദിപീനെയും കസ്റ്റംസിന് പിടികൊടുക്കാതെ രക്ഷപെടാന്‍ സഹായിച്ചത് ഈ നേതാവണെന്നും പറയുന്നു.ഇദ്ദേഹത്തിന്റെ കാറിലാണ് സ്വപ്‌നയും സന്ദീപും മുങ്ങിയിരിക്കുന്നതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. റിമാന്റ് ചെയ്ത് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന സരിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ചിരുന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമെ ഇനി അന്വേഷണം മുന്നോട്ടു പോകുകയുള്ളുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കസ്റ്റഡിയില്‍ എടുത്ത സമയത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ സരിത്ത് കാര്യമായി സഹകരിച്ചിരുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.

.

Next Story

RELATED STORIES

Share it