Kerala

സ്വര്‍ണക്കടത്ത്: ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് ഹരിരാജ്

കാര്‍ഗോ അസോസിയേഷന്‍ നേതാവായ ഹരിരാജിനെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപരും വിമാനത്താവളത്തില്‍ പിടിച്ചുവെച്ച ബാഗ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന്റെ നിര്‍ദേശ പ്രകാരം ഇദ്ദേഹം കസ്റ്റംസിനെ ബന്ധപ്പെട്ടുവെന്നും ഭീഷണിപെടുത്തിയെന്നുമൊക്കെയാണ് ഹരിരാജിനെതിരെ ഉയരുന്ന ആരോപണം

സ്വര്‍ണക്കടത്ത്: ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് ഹരിരാജ്
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ ബാഗ് വിട്ടു കൊടുക്കാന്‍ സ്വപ്‌ന സുരേഷിനായി ഇടപെടല്‍ നടത്തിയെന്ന് പറയപ്പെടുന്ന കാര്‍ഗോ അസോസിയേഷന്‍ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യന്നു.ഹരിരാജിനെയൊണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. തിരുവനന്തപരും വിമാനത്താവളത്തില്‍ പിടിച്ചുവെച്ച ബാഗ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന്റെ നിര്‍ദേശ പ്രകാരം ഇദ്ദേഹം കസ്റ്റംസിനെ ബന്ധപ്പെട്ടുവെന്നും ഭീഷണിപെടുത്തിയെന്നുമൊക്കെയാണ് ഹരിരാജിനെതിരെ ഉയരുന്ന ആരോപണം.കേസില്‍ സരിത്ത് കസ്റ്റംസിന്റെ പിടിയിലായതോടെ സ്വപ്‌ന സുരേഷും മറ്റൊരു കൂട്ടാളി സന്ദീപ് നായരും ഒളിവിലാണ്.

ഇവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യം ഒരുക്കി നല്‍കിയോ എന്നതടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് ഹരിരാജിനോട് ചോദിക്കുക. ഒപ്പം സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധം എന്നിവ അടക്കമുള്ള കാര്യങ്ങളും കസ്റ്റംസ് ഹരിരാജില്‍ നിന്നും ചോദിച്ചറിയും.കേസില്‍ പിടിയിലായ സരിതിനെയും കസ്റ്റംസ് ഇന്ന് രാവിലെ മുതല്‍ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ പിടിയിലായ സരിത്തിനെ കോടതി റിമാന്റു ചെയ്തു ക്വാറന്റൈനിലാക്കിയിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ സരിത്തിനെ കസ്റ്റംസിന്റെ ആവശ്യപ്രകാരം കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. അതേ സമയം തനിക്ക് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ഹാജരാകവെ ഹരിരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബാഗ് വിട്ടു നല്‍കാന്‍ താന്‍ ആരോടും സംസാരിച്ചിട്ടുമില്ല,വിളിച്ചിട്ടുമില്ല.മറിച്ചു പറയുന്നതെല്ലാം വെറുതെയാണെന്നും ഹരിരാജ് പറഞ്ഞു.

Next Story

RELATED STORIES

Share it