Kerala

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; കസ്റ്റഡിയില്‍ എടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നു

ഇന്നലെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്ത സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചു.തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചത്.സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയക്കും സ്വപ്‌നയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

സ്വര്‍ണകടത്ത്: സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; കസ്റ്റഡിയില്‍ എടുത്ത സൗമ്യയെ ചോദ്യം ചെയ്യുന്നു
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തയാറെടുക്കുന്നു.ടരാജ്യാന്തര തലത്തില്‍ ബന്ധമുള്ള ഇവര്‍ രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായിക്കൂടിയാണ് കസ്റ്റംസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്ത സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചു.തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചത്.

സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയ്ക്കും സ്വപ്‌നയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വപ്‌ന സുരേഷ് മുന്‍ കൂര്‍ ജാമ്യത്തിനും നീക്കം നടത്തുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.ഇതിനായി ഇവരുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഒരു തവണ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ കൂടുതല്‍ നീക്കങ്ങള്‍ നടന്നിട്ടില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it