Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ കേസില്‍ പ്രതി കെ ടി റമീസിന് ജാമ്യം

സാമ്പത്തിക കുറ്റകൃതൃങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.എന്നാല്‍ കസ്റ്റംസിന്റെ കേസില്‍ റമീസിന് ജാമ്യം ലഭിച്ചുവെങ്കിലും എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനാല്‍ റമീസിന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ കേസില്‍ പ്രതി കെ ടി റമീസിന് ജാമ്യം
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണംകടത്തിയ കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കെ ടി റമീസിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃതൃങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.എന്നാല്‍ കസ്റ്റംസിന്റെ കേസില്‍ റമീസിന് ജാമ്യം ലഭിച്ചുവെങ്കിലും എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനാല്‍ റമീസിന് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ റമീസാണെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നത്.അതേ സമയം റമീസിന് കോടതി ജാമ്യം നല്‍കിയെങ്കിലും കേസിന്റെ തുടരന്വേഷണത്തെ ബാധിക്കില്ലെന്നാണ് കസ്റ്റംസ് നിലപാട്.അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. കേസില്‍ ആദ്യം അറസ്റ്റിലായ റെമീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെയെല്ലാം തന്നെ പിടികൂടാന്‍ കഴിഞ്ഞുവെന്നാണ് കസ്റ്റംസിന്റെ നിലപാട്.

Next Story

RELATED STORIES

Share it