Kerala

ട്രോമാ കെയര്‍ പ്രവര്‍ത്തകനെ ആക്രമിച്ച് ഓട്ടോ കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍

ട്രോമാ കെയര്‍ പ്രവര്‍ത്തകനെ ആക്രമിച്ച് ഓട്ടോ കത്തിച്ച കേസിലെ പ്രതി അറസ്റ്റില്‍
X

പരപ്പനങ്ങാടി: താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ഓട്ടോ കത്തിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂര്‍ പുതിയ കടപ്പുറം ചീമ്പാളിന്റെ പുരയ്ക്കല്‍ അബ്ദുല്‍ ഖാദറി(48)നെ താനൂര്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. താനൂര്‍ പണ്ടാര കടപ്പുറം റോഡില്‍ വച്ച് ട്രോമാ കെയര്‍ പ്രവര്‍ത്തകന്‍ ജാബിറിനെ ഇക്കഴിഞ്ഞ മൂന്നിനു പുലര്‍ച്ചെ മൂന്നിനാണ് ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയതിന് പിന്നീട് ജാബിറിന്റെ കെഎല്‍ 55 എല്‍ 9777 ഓട്ടോ തീവച്ച് നശിപ്പിക്കുകയായിരുന്നു. സിപിഎം അനുഭാവി കൂടിയായ ജാബിറിനെ ആക്രമിച്ച സംഭവം പോലിസ് ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രശ്‌നമായി മാറാതിരുന്നത്. പ്രതി അബ്ദുല്‍ ഖാദറും സംഘവും സജീവ മുസ് ലിം ലീഗ് പ്രവര്‍ത്തകരാണന്ന് സിപിഎം ആരോപിച്ചു.

Next Story

RELATED STORIES

Share it