ട്രെയിന്‍ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം. അങ്കമാലി-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ മാറ്റം. രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ 17, 18, 21, 22, 23 തിയ്യതികളില്‍ ഒരു മണിക്കൂര്‍ വൈകിയാണു പുറപ്പെടുക. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും. 17, 18, 21, 23 തിയ്യതികളില്‍ മാംഗ്ലൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് ഒരു മണിക്കൂര്‍ ആലുവയില്‍ പിടിച്ചിടും. കൊല്ലം സ്‌റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്റെ ഭാഗമായി, 18നുള്ള കൊല്ലം-കന്യാകുമാരി മെമു സര്‍വ്വീസ് റദ്ദാക്കി. ഇന്നു എറണാകുളത്തുനിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന കൊച്ചുവേളി- ഹംസഫര്‍ എക്‌സ്പ്രസ്, നാളെ എറണാകുളത്തുനിന്നു പുറപ്പെടുന്ന എറണാകുളം-ബനസ്വതി എക്‌സ്പ്രസ്, ബാംഗ്ലൂരില്‍നിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി, ബനസ്വതിയില്‍നിന്നു പുറപ്പെടുന്ന ബനസ്വതി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്, 18നുള്ള ബനസ്വതി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്ന മറ്റു ട്രെയിനുകള്‍ .
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT