Kerala

റിസോര്‍ട്ട് ഉടമ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

റിട്ട: പൊതുമരാമത്ത് എന്‍ജിനീയറും വയനാട് മക്കിയാട് മിസ്റ്റി ഗ്രീന്‍ റിസോര്‍ട്ട് ഉടമയുമായ തിക്കോടി മഠത്തി കുളങ്ങര രാജനെ (കുഞ്ഞാറ്റ രാജന്‍- 63) യാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ട് ഉടമ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
X

പയ്യോളി: റിസോര്‍ട്ട് ഉടമയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട: പൊതുമരാമത്ത് എന്‍ജിനീയറും വയനാട് മക്കിയാട് മിസ്റ്റി ഗ്രീന്‍ റിസോര്‍ട്ട് ഉടമയുമായ തിക്കോടി മഠത്തി കുളങ്ങര രാജനെ (കുഞ്ഞാറ്റ രാജന്‍- 63) യാണ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിക്കോടി പഞ്ചായത്ത് ബസാര്‍ റെയില്‍വേ ഗേറ്റിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഉഷ. മക്കള്‍: അമല്‍രാജ് (മിസ്റ്റി ഗ്രീന്‍ റിസോര്‍ട്ട്), ആതിര രാജ്. മരുമക്കള്‍: അരുണ്‍ രാജ് (വിപ്രോ ബംഗളൂരു). അശ്വതി (ലക്ചറര്‍, മിംസ് കോഴിക്കോട്). സഹോദരങ്ങള്‍: എം കെ പ്രേമന്‍. (തിക്കോടി പഞ്ചായത്ത് അംഗം) ലീല, ശോഭ.

Next Story

RELATED STORIES

Share it