ട്രെയിന്‍ തട്ടി മാതാവും കുഞ്ഞും മരിച്ചു
BY SHN20 April 2019 7:35 PM GMT

X
SHN20 April 2019 7:35 PM GMT
കാസര്‍ഗോഡ്: ട്രാക്കിലേക്ക് കയറിയ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. മൊഗ്രാല്‍ പെര്‍വാഡ് നാങ്കി കടപ്പുറത്തെ അലിയുടെ ഭാര്യ സുഹൈറ (28), മകന്‍ ഷഹ്‌സാദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. രാത്രി 8.30 മണിയോടെ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. രാത്രി 7.25ന് കാസര്‍കോട്ടുനിന്നും പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് വൈകി രാത്രി 8.25 മണിയോടെയാണ് കാസര്‍കോട്ടുനിന്നും പുറപ്പെട്ടത്. ഈ ട്രെയിന്‍ കടന്നുപോകുംവഴി ഇടിച്ചതാകാമെന്നാണ് നിഗമനം. റെയില്‍വെ ട്രാക്കിന് സമീപം തന്നെയാണ് ഇവരുടെ വീട്. ട്രെയിന്‍ വരുന്നതിനിടെ ട്രാക്കില്‍ ഓടിക്കയറിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
Next Story
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT