Kerala

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; ജ്യോതി ബാബുവും കെകെ കൃഷ്ണനും കീഴടങ്ങി

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; ജ്യോതി ബാബുവും കെകെ കൃഷ്ണനും കീഴടങ്ങി
X
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെകെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയില്‍ കീഴടങ്ങി. ടിപി വധക്കേസില്‍ ജ്യോതി ബാബുവും കെകെ കൃഷ്ണനും കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. കേസില്‍ 12ാം പ്രതിയാണ് ജ്യോതി ബാബു.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജ്യോതി ബാബു ആംബുലന്‍സിലാണ് കോടതിയില്‍ എത്തിയത്. കുന്നോത്ത് പറമ്പ് സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് ജ്യോതി. ഒഞ്ചിയം സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് കെകെ കൃഷ്ണന്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്.

ജ്യോതി ബാബുവും കെകെ കൃഷ്ണനും കുറ്റക്കാരല്ലെന്ന വിചാരണ കോടതി വിധി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രണ്ട് പ്രതികളെയും ഉടനെ ജയിലിലേക്ക് മാറ്റാനും ആവശ്യമായ വൈദ്യ സഹായം നല്‍കാനും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വധക്കേസിലും ഗൂഢാലോചനയിലും ഇരുവരും പങ്കാളികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരുവരുടെയും ശിക്ഷാ വിധിയില്‍ ഈ മാസം 26ന് കോടതി വാദം കേള്‍ക്കും. കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിലും 26ന് തന്നെയാണ് വാദം കേള്‍ക്കുക.






Next Story

RELATED STORIES

Share it