Kerala

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

ചുങ്കം ജങ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിനു മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്.

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
X

താമരശ്ശേരി: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ചുങ്കം ജങ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിനു മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്.

വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്‌സിങ് യൂനിറ്റിലേക്ക് വരികയായിരുന്ന ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. വീട് പൂര്‍ണമായും തകര്‍ന്നു.

Next Story

RELATED STORIES

Share it