21 ദിവസം, 101 രക്ഷാപ്രവര്‍ത്തനം; വിശ്രമം മറന്ന് തൃശൂര്‍ അഗ്‌നിശ്മന നിലയം
ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും തീപിടുത്തം ഉണ്ടാകുമ്പോള്‍ അപകടരഹിതമാണെങ്കില്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

തൃശൂര്‍: ഇരുപത്തൊന്ന് ദിവസത്തിനിടെ 101 തീപിടുത്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി തൃശൂര്‍ അഗ്‌നിശ്മന നിലയം. തൃശൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ അടിയന്തിര ഫോണ്‍ നമ്പറായ 101 ലേക്ക് അടിയന്തിര സഹായം തേടി നിരവധി ഫോണ്‍ കോളുകളാണ് ദിനവുമെത്തുന്നത്. ഇതില്‍ നാലെണ്ണമാണ് അഗ്‌നിശ്മന സേനയെ സംബന്ധിച്ച് വെല്ലുവിളിയായത്. പുതുവര്‍ഷ ദിനത്തില്‍ ചൊവ്വൂരില്‍ മരകമ്പനിയിലും, ജനുവരി നാലിന് പട്ടാളം മാര്‍ക്കറ്റിലും, ജനുവരി 20ന് വടക്കാഞ്ചേരി റെയില്‍വേ പാളത്തിലുണ്ടായ തീപിടുത്തവും ലാലൂര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീപടര്‍ന്നതുമാണ് പ്രതിസന്ധിയിലാക്കിയത്. നൂറ്റിയൊന്ന് കേസുകളില്‍ കൂടുതലും പറമ്പുകളില്‍ തീപിടിച്ച കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും തീപിടുത്തം ഉണ്ടാകുമ്പോള്‍ അപകടരഹിതമാണെങ്കില്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.ശക്തമായ കാറ്റ് വീശുന്ന സമയങ്ങളില്‍ പറമ്പുകളില്‍ മറ്റും തീ ഇടുന്നത് ഒഴിവാക്കണമെന്നും ഫയര്‍ ഫോഴസ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT