മോഷ്ടാക്കള്‍ ട്രയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ കൊല്ലപ്പെട്ടു
മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗ്ഗാവിലേക്ക് കുടംബമൊന്നിച്ച് പോയതായിരുന്നു ഇവര്‍. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണം.

ന്യൂഡല്‍ഹി: മോഷണ ശ്രമത്തിനിടെ ട്രയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ട്രാക്കില്‍ വീണ തൃശൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് കീരന്‍കുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകള്‍ ഡോ. തുളസി രുദ്രകുമാര്‍ ആണ് മരിച്ചത്. ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണണത്തിനിരയായത്. ട്രയിനില്‍ ഇവരുടെ ബാഗ് പിടിച്ചുപറിക്കാന്‍ ശ്രമിച്ച മോഷ്ടാക്കളുമായുള്ള പിടിവലയില്‍ മനപൂര്‍വ്വം ഇവരെ ട്രയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു.
മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗ്ഗാവിലേക്ക് കുടംബമൊന്നിച്ച് പോയതായിരുന്നു ഇവര്‍. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുന്നതിനിടെയാണ് മോഷ്ടാക്കളുടെ ആക്രണം. തീവണ്ടിയില്‍ ഭര്‍ത്താവ് രുദ്രകുമാറും, മറ്റൊരു മകളായ കാര്‍ത്തികയും, കാര്‍ത്തികയുടെ ഭര്‍ത്താവ് പ്രക്ഷോഭും, പ്രക്ഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു.
തുളസി വാതിലിനോട്് ചേര്‍ന്നുള്ള സീറ്റിലാണ് ഇരുന്നിരുന്നത്. കുടുംബാംഗങ്ങള്‍ അല്‍പ്പം മാറിയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. ബഹളം കേട്ട് രുദ്രകുമാറും മറ്റുള്ളവര്‍എത്തിയപ്പോഴേക്കും തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കള്‍ ഇവരുടെ ബാഗുമായി രക്ഷപ്പെട്ടിരുന്നു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT