ശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ കലക്ടറുടെ തീരുമാനം ഇന്ന്

പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം.

ശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ കലക്ടറുടെ തീരുമാനം ഇന്ന്

തൃശൂര്‍: ശബരിമലയുടെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താന്‍ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടര്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍, അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടര്‍ന്ന് ബിജെപി ക്യാംപില്‍ നിന്ന് വന്ന ന്യായീകരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശൂരിലാണ് സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. ഈ പരാമര്‍ശത്തില്‍ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കലക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയത്.

RELATED STORIES

Share it
Top