Kerala

കണ്ണൂര്‍ ചൊക്ലിയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, അനില്‍കുമാര്‍, ധനേഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് ക്വാറിയില്‍ വച്ചുതന്നെ ബോംബുകള്‍ നിര്‍വീര്യമാക്കി.

കണ്ണൂര്‍ ചൊക്ലിയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
X

കണ്ണൂര്‍: പാനൂര്‍ ചൊക്ലിയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മത്തിപ്പറമ്പിലെ വില്ലാല്‍കുന്ന് ക്വാറിക്ക് പരിസരത്ത് തുറസ്സായ സ്ഥലത്താണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പുല്ലുപറിക്കാനെത്തിയ സ്ത്രീകളാണ് ബോംബുകള്‍ കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ചൊക്ലി സിഐ പി സുനില്‍കുമാര്‍ എസ്‌ഐ ഷാജി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍, അനില്‍കുമാര്‍, ധനേഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് ക്വാറിയില്‍ വച്ചുതന്നെ ബോംബുകള്‍ നിര്‍വീര്യമാക്കി. മേഖലയില്‍ ക്ഷേത്ര ഉല്‍സവങ്ങള്‍ നടക്കുന്നതിനിടെ ബോംബുകള്‍ കണ്ടെത്തിയത് പോലിസ് ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെ നിര്‍മിച്ചവയാണ് സ്റ്റീല്‍ ബോംബുകളെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it