Kerala

തിരുവല്ല കന്യാസ്ത്രീമഠത്തിലെ വിദ്യാര്‍ഥിനിയുടേത് മുങ്ങിമരണമെന്ന് പ്രാഥമികറിപോര്‍ട്ട്

കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്‍മാരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മറ്റു അസ്വാഭാവികതകള്‍ പ്രാഥമികപരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.

തിരുവല്ല കന്യാസ്ത്രീമഠത്തിലെ വിദ്യാര്‍ഥിനിയുടേത് മുങ്ങിമരണമെന്ന് പ്രാഥമികറിപോര്‍ട്ട്
X

പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ഥിനിയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമികറിപോര്‍ട്ട്. ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധരായ രണ്ടു ഫോറന്‍സിക് സര്‍ജന്‍മാരുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മറ്റു അസ്വാഭാവികതകള്‍ പ്രാഥമികപരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെയോ മറ്റോ ലക്ഷണങ്ങളില്ല. കാലില്‍ മാത്രമാണ് ചെറിയ മുറിവുണ്ടായിട്ടുളളത്. ഇത് കിണറ്റിലേക്ക് വീണപ്പോഴുണ്ടായതാവാമെന്നാണ് നിഗമനം.

കഴിഞ്ഞദിവസമാണ് കന്യാസ്ത്രീയാവാന്‍ പഠിക്കുന്ന യുവതിയെ മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മല്ലപ്പള്ളി ചുങ്കപ്പാറ തടത്തേല്‍ മലയില്‍ പള്ളിക്കാപ്പറമ്പില്‍ ജോണ്‍ പീലിപ്പോസിന്റെ മകളായ ദിവ്യ പി ജോണ്‍(21) ആണ് മരിച്ചത്. മഠത്തിന്റെ പ്രധാന കെട്ടിടത്തോടുചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ച്ചാടി മരിക്കുകയായിരുന്നെന്നാണ് മഠം അധികൃതര്‍ പോലിസിനോട് പറഞ്ഞത്. അഞ്ചുവര്‍ഷമായി ദിവ്യ ഇവിടെ വിദ്യാര്‍ഥിനിയാണ്.

വ്യാഴാഴ്ച പകല്‍ 11.30ഓടെ ക്ലാസ് കഴിഞ്ഞയുടനെയാണ് സംഭവമെന്ന് പോലിസ് പറയുന്നു. കിണറിന്റെ ഭാഗത്തുനിന്ന് നിലവിളികേട്ട് മഠത്തിലെ സിസ്റ്റര്‍മാരിലൊരാള്‍ ഓടിയെത്തി. ഇവരാണ് ദിവ്യ കിണറ്റില്‍ മുങ്ങിത്താഴുന്നത് കണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. തൊട്ടിയിട്ടുകൊടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ളതാണ് ബസേലിയന്‍ മഠം. സിആര്‍പിഎഫ് ഹൈദരാബാദ് യൂനിറ്റ് ഉദ്യോഗസ്ഥനാണ് ദിവ്യയുടെ അച്ഛന്‍ ജോണ്‍ പീലിപ്പോസ്. അമ്മ: ചുങ്കപ്പാറ തോണിയാംകുഴി കൊച്ചുമോള്‍. സഹോദരങ്ങള്‍: ഡീന എലിസബത്ത് ജോണ്‍, ഡയാന പി ജോണ്‍.

Next Story

RELATED STORIES

Share it