Kerala

എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാത്ത ഒരു പഞ്ചായത്ത് കണ്ണൂരിലുണ്ട്

17 അംഗ ഭരണസമിതിയില്‍ 16 പേരും യുഡിഎഫ് പക്ഷത്തായിരുന്നു. എസ്ഡിപിഐയുടെ ഒരംഗവും വിജയിച്ചു.

എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാത്ത ഒരു പഞ്ചായത്ത് കണ്ണൂരിലുണ്ട്
X

കണ്ണൂർ: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാത്ത ഒരു പഞ്ചായത്തുണ്ട് കേരളത്തില്‍. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലാണ് ഈ പഞ്ചായത്ത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാട്ടൂല്‍ പഞ്ചായത്തിൽ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. യുഡിഎഫാണ് ഈ പഞ്ചായത്തില്‍ വന്‍വിജയം നേടിയത്. 17 അംഗ ഭരണസമിതിയില്‍ 16 പേരും യുഡിഎഫ് പക്ഷത്തായിരുന്നു. എസ്ഡിപിഐയുടെ ഒരംഗവും വിജയിച്ചു.

പത്ത് അംഗങ്ങളാണ് മുസ്‌ലിം ലീഗിനുണ്ടായിരുന്നത്. ആറ് അംഗങ്ങള്‍ കോണ്‍ഗ്രസിനും. ഒമ്പത് സീറ്റാണ് ഇവിടെ സ്ത്രീ സംവരണ സീറ്റായി ഉണ്ടായിരുന്നത്. ഇതിൽ ഏഴ് സീറ്റിലും മുസ്‌ലിം ലീ​ഗിന്റെ പ്രതിനിധികളാണ് ജയിച്ചു കയറിയത്.

ആന്തൂരിലും മലപ്പട്ടം പഞ്ചായത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചപ്പോഴാണ് മാട്ടൂലും വീണ്ടും ചര്‍ച്ചയില്‍ നിറഞ്ഞത്. ആന്തൂരില്‍ ആറ് സീറ്റുകളിലും മലപ്പട്ടത്ത് അഞ്ചു സീറ്റുകളിലും എല്‍ഡിഎഫിന് എതിരാളികളുണ്ടായിരുന്നില്ല.

Next Story

RELATED STORIES

Share it