Kerala

ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും, പണവും മോഷ്ടിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തേനി ടിടിവി ദിനകരന്‍ നഗറില്‍ ഭഗവതി (47) യെയാണ് ചെങ്ങമനാട് പോലളസ് അറസറ്റ് ചെയ്തത്. സംഭവത്തില്‍ കൂട്ടുപ്രതികളായ സുന്ദരരാജ്, ജെയ്‌സന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും, പണവും മോഷ്ടിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: ചെങ്ങമനാട് ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും, പണവും മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തേനി ടിടിവി ദിനകരന്‍ നഗറില്‍ ഭഗവതി (47) യെയാണ് ചെങ്ങമനാട് പോലfസ് അറസറ്റ് ചെയ്തത്. സംഭവത്തില്‍ കൂട്ടുപ്രതികളായ സുന്ദരരാജ്, ജെയ്‌സന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

2019 ഫെബ്രുവരി 16 ന് ആണ് സംഭവം. പുത്തന്‍ തോട്ടിനു സമീപം താമസിക്കുന്ന ഡോക്ടറുടെ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 57 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഒന്നര ലക്ഷം വിലയുടെ ഡയമണ്ട് നെക്ലേസും, എഴുപത്തി ഒമ്പതിനായിരം രൂപയും കവര്‍ച്ച നടത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം പ്രതികള്‍ പലയിടങ്ങളിലായി ഒളിവിലായിരുന്നു.

തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് ഇയാളെ കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എസ് എം പ്രദീപ് കുമാര്‍, എസ് ഐ പി ജെ കുര്യാക്കോസ്, എ എസ് ഐമാരായ സിനു മോന്‍, കെ.യു.ഷൈന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

Next Story

RELATED STORIES

Share it