- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരക്ഷാ സംവിധാനങ്ങളില്ല; തിരുവനന്തപുരം എയർപോർട്ടിൽ മോഷണവും സാമൂഹികവിരുദ്ധ പ്രവർത്തനവും വർദ്ധിക്കുന്നു
കഴിഞ്ഞ ദിവസം എയർപോർട്ടിലെ സ്റ്റാഫുകൾക്കുള്ള പാർക്കിങ് സ്ഥലത്ത് നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. മറ്റ് മൂന്നു ബൈക്കുകൾ മോഷ്ടിക്കാനും ശ്രമം നടന്നു.

തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയും അധികൃതരുടെ അലംഭാവവും കാരണം തിരുവനന്തപുരം എയർപോർട്ടിൽ മോഷണവും സാമൂഹിക വിരുദ്ധ പ്രവർത്തനവും വർദ്ധിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിക്കും പോലിസിനും പരാതി നൽകിയിട്ടും നടപടിയില്ല.
കഴിഞ്ഞ ദിവസം എയർപോർട്ടിലെ സ്റ്റാഫുകൾക്കുള്ള പാർക്കിങ് സ്ഥലത്ത് നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. മറ്റ് മൂന്നു ബൈക്കുകൾ മോഷ്ടിക്കാനും ശ്രമം നടന്നു. കെഎൽ 33 ജെ 5615 നമ്പരിലുള്ള പൾസർ ബൈക്കാണ് മോഷണം പോയത്. ഇതിനെതിരേ ജീവനക്കാർ രംഗത്തുവന്നിട്ടും സംഭവം പുറത്തുവിടാൻ എയർപോർട്ട് അധികൃതർ തയ്യാറായിട്ടില്ല. ജീവനക്കാർ പോലിസിൽ പരാതി നൽകി. സിസിടിവി കാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന പോലിസ് നിർദേശവും എയർപോർട്ട് അതോറിറ്റി പാലിക്കുന്നില്ല.

പാർക്കിങ് ഏരിയയിൽ യാതൊരുവിധ സുരക്ഷയും പരിശോധനയുമില്ല. ആർക്കുവേണേലും രാത്രിയിൽ 100 രൂപയുടെ പാസെടുത്ത് അകത്തുകയറി എന്തുവേണേലും കാട്ടിക്കൂട്ടാമെന്ന സ്ഥിതിയാണുള്ളത്. വെളിച്ചമില്ലാത്ത കാർ പാർക്കിങ് മേഖല രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ഇവിടെ ഒഴിഞ്ഞ മദ്യക്കുപ്പികൾ വ്യാപകമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അടുത്തിടെ
ഇവിടെ അനാശ്യാസ പ്രവർത്തനത്തിന് വന്നവരെ കാർ ഡ്രൈവർമാർ ഓടിച്ചുവിടുകയായിരുന്നു. നാല് മാസത്തിനിടെ മൂന്നാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ട് മാസം മുമ്പ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെ ബൈക്കുടമ പിടികൂടി അധികൃതർക്ക് മുന്നിലെത്തിച്ചെങ്കിലും നടപടിയെടുക്കാൻ എയർപോർട്ട് അതോറിറ്റി തയ്യാറായില്ല. കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന് പിന്നിൽ പ്രദേശവാസികളായ രണ്ട് വിദ്യാർഥികളാണ് സിസിടിവിയിൽ നിന്നും വ്യക്തമാണ്. എയർപോർട്ട് മാനേജ്മെന്റിന് സമീപത്തെ കാമറയിൽ നിന്നാണ് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചത്.
എയർപോർട്ടിന് പരിസരത്ത് സുരക്ഷാ കാമറയോ പോലിസ് പെട്രോളിങ്ങോ കാര്യക്ഷമമല്ല. എയർപോർട്ടിന് അകത്തും പുറത്തുമുള്ള സുരക്ഷ കാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. പോലിസും ഇക്കാര്യം വ്യക്തമാക്കുന്നു. സ്റ്റാഫിനുള്ള പാർക്കിങ് മേഖലയിൽ കാമറകൾ നിശ്ചലമാണ്. രണ്ട് സിപിഒമാരെ മാത്രമാണ് രാത്രിയിൽ പോലിസ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർക്കാണേൽ എയർപോർട്ട് മുഴുവനും പരിശോധന നടത്താൻ കഴിയുകയെന്നത് പ്രായോഗികമല്ല. വാഹനത്തിൽ പോലിസ് പെടോളിങ് നടത്തണമെന്നാണ് ജീവനക്കാർ പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















