Kerala

വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍

ആരക്കുഴ സ്വദേശിനി ആശ (41) യാണ് പുത്തന്‍കുരിശ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്

വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍
X

കൊച്ചി: വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സ്ത്രീ പിടിയില്‍. ആരക്കുഴ സ്വദേശിനി ആശ (41) യാണ് പുത്തന്‍കുരിശ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോലഞ്ചേരി സ്വദേശികളായ ചാള്‍സ്, ബെന്നി എന്നിവരുടെ വീടുകളില്‍ നിന്നാണ് സ്വര്‍ണ്ണം മോഷ്ടിച്ചത്. ബെന്നിയുടെ വീട്ടില്‍ നിന്ന്് ഒമ്പതു പവനും, ചാള്‍സിന്റെ വീട്ടില്‍ നിന്നും പതിമൂന്ന് പവനുമാണ് കവര്‍ന്നത്.

മോഷ്ടിച്ച ആഭരണങ്ങള്‍ കോലഞ്ചേരിയിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ ഇവരെ ഇടുക്കി ബൈസണ്‍വാലിയില്‍ നിന്നുമാണ് പിടികൂടിയത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്താല്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി ജി അജയ് നാഥ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ സുരേഷ്, രമേശന്‍, കെ സജീവ് എഎസ്‌ഐമാരായ ജി സജീവ്, മനോജ് കുമാര്‍, എസ്‌സിപി ഒമാരായ ജിഷാ മാധവന്‍, ബിജി ജോണ്‍, ചന്ദ്രബോസ്, ദിനില്‍ ദാമോധരന്‍, അഖില്‍, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it