ബൈക്ക് അപകടത്തില്‍ പരിക്കേറ്റ നാടക പ്രവര്‍ത്തകന്‍ മരിച്ചു
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത വിരകള്‍ നാടകത്തിന്റെ രചയിതാവാണ്, ദൈവത്തിന്റെ കണ്ണ്, ഏകലവ്യന്‍ തുടങ്ങിയ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുടെയും രചയിതാവും അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്.
BY APH2 Feb 2019 7:41 PM GMT

X
APH2 Feb 2019 7:41 PM GMT
കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ നാടക പ്രവര്‍ത്തകന്‍ മരിച്ചു. വളയം കുയ്‌തേരി ഒ പി മുക്കിലെ തോലോല്‍ അശോകന്‍ (56) ആണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 16 ന് ന്യൂ മാഹി ജിതേഷ് സ്മാരക മന്ദിരത്തിനടുത്തുണ്ടായ ബൈക്കപകടത്തില്‍ തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത വിരകള്‍ നാടകത്തിന്റെ രചയിതാവാണ്, ദൈവത്തിന്റെ കണ്ണ്, ഏകലവ്യന്‍ തുടങ്ങിയ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുടെയും രചയിതാവും അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്. ഭാര്യ: ജാനു മക്കള്‍: മഹേഷ്, താര. മരുമക്കള്‍: അജിന, മനോജന്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT