നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു
മുതുവല്ലൂര് പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര് (31) ആണ് മരിച്ചത്.
BY SRF4 April 2022 3:42 PM GMT

X
SRF4 April 2022 3:42 PM GMT
അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര് പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര് (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില് റോഡില് കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം പ്രായമുള്ള മകളെ ഡോക്ടറെ കാണിച്ച് ഭാര്യയേയും മകളേയും തോട്ടുമുക്കത്തെ വീട്ടില് കൊണ്ടുവിട്ടതിന് ശേഷം തിരികെ മടങ്ങുമ്പോള് അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു. ഉടന് അരീക്കോട്ടും പിന്നീട് വിദഗ്ധ ചികില്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ്. മാതാവ്: മൈമൂന. ഭാര്യ: ജുനൈസ (തോട്ടുമുക്കം). മകള്: ബിഷറല് ആഫി. സഹോദരങ്ങള്: ജാബിര്, ജബ്ബാര്, ഹഫ്സത്ത്, ആയിശ.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT