പള്ളിക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരണപ്പെട്ടു
BY FAR27 July 2023 11:32 AM GMT
X
FAR27 July 2023 11:32 AM GMT
കണ്ണൂര്‍: എടക്കാട് ഹുസ്സന്‍ മുക്കിലെ മുബാറക് മന്‍സിലില്‍ താമസിക്കുന്ന സിറാജിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ആണ് ചികില്‍സയില്‍ കഴിയവെ വ്യാഴാഴ്ച്ച മരണപ്പെട്ടത്. 11 വയസ്സായിരുന്നു. കടമ്പൂര്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച എടക്കാട് പഴയ ജുമുഅത്ത് പള്ളിക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കൂടെയുളളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് കാണാത്തതിനെ തുടര്‍ന്ന് കുളത്തില്‍ പരിശോധിചപ്പോഴാണ് മുഹമ്മദിനെ കണ്ടെത്തിയത്. ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ അന്ന് വൈകീട്ട് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികില്‍സക്കിടെ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
ഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMT