ലഹരിവിമുക്ത സന്ദേശം പകര്‍ന്ന് എക്‌സൈസ് വകുപ്പിന്റെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍
ഫാഫ് മാരത്തണ്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച വില്ലിങ്ടണ്‍ ഐലന്‍ഡിലെത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിച്ചു

കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൊച്ചിയില്‍ മണ്‍സൂണ്‍ മാരത്തണ്‍ നടത്തി. മന്ത്രി ടി പി രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പുലര്‍ച്ചെ 5 മണിക്ക് ആരംഭിച്ച ഫാഫ് മാരത്തണ്‍ മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച വില്ലിങ്ടണ്‍ ഐലന്‍ഡിലെത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിച്ചു. മഹാരാജസ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഷിപ്പ്യാര്‍ഡില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തിലെത്തിയ ഫണ്‍ റണ്‍ രാവിലെ 6.30 ന് ആരംഭിച്ചു. ഫണ്‍ റണ്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും ജില്ലാകലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഫണ്‍ റണ്ണില്‍ ജില്ലാ കലക്ടറും പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമായി പ്രത്യേക മല്‍സരവും നടത്തി. സ്ത്രീകളും, കുട്ടികളും, ഭിന്നശേഷിക്കാരും, ട്രാന്‍സ്‌ജെന്‍ഡറും, വിദേശികളും, പുരുഷന്മാരുമടക്കം 5000 പേര്‍ മാരത്തണ്ണില്‍ പങ്കെടുത്തു. കായിക താരങ്ങള്‍ക്കൊപ്പം സ്‌കൂള്‍കോളജ് വിദ്യാര്‍ത്ഥികളും, കുടുംബശ്രീ അംഗങ്ങളും എന്‍സിസി എന്‍എസ്എസ് അംഗങ്ങളും, റസിഡന്‍സ് അസോസിയേഷനുകളും പങ്കെടുത്തു. ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി എക്‌സൈസ്, സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തി, ജില്ല ഭരണകൂടം എന്നിവര്‍ സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. 35 വയസു വരെയുള്ള പുരുഷ ജനറല്‍ വിഭാഗത്തില്‍ ഐസക് ഡ്യൂറോ, ഐസക് കിപ്പ് കിമോയ്, സജ്ഞയ് അഗര്‍വാള്‍ എന്നിവരും വനിതാ വിഭാഗത്തില്‍ ബ്രിജിഡ് ജെറോണോ , ഏയ്ഞ്ചല്‍ ജെയിംസ് , ടി പി ആസാ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 35 മുതല്‍ 50 വയസ്സുവരെയുള്ള പുരുഷവിഭാഗത്തില്‍ പാനല്‍ മയ്‌നാ ഗാരി, രാജ് റ്റി , അബ്ദുള്‍ റഷീദ് കെ എ എന്നിവരും വനിതാ വിഭാഗത്തില്‍ നവോമി വാംബുയി ജോര്‍ജ് , എം. വാസന്തി , മീനാക്ഷി ശങ്കര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 50 വയസ്സിനു മുകളിലുള്ള പുരുഷവിഭാഗത്തില്‍ സ്റ്റീഫന്‍ കിഹാരാ ജികുകി, മുഹമ്മദ് ഇഡ്‌റിസ്, എ ശശി എന്നിവരും വനിതാവിഭാഗത്തില്‍ ലഫ്റ്റനന്റ് കേണല്‍ അനു ഷാജി, ജ്യോതി ശ്രീ , ജെസ്സി ആര്‍ ജേക്കബ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഭിന്നശേഷി വിഭാഗത്തില്‍ എബിന്‍ ജോസഫ്, പ്രതീഷ് കെ.എസ് , വേലായുധന്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനത്തിന് അര്‍ഹരായി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ച പ്രത്യേക പുരസ്‌കാരത്തിന് സഞ്ജീവ് കെ ആര്‍ , അന്‍ബു ചെസിയാന്‍, ജിന്‍സ് ബേബി എന്നിവര്‍ അര്‍ഹരായി . പതിനായിരം , അയ്യായിരം , മൂവായിരം രൂപയുടെ ക്യാഷ് അവാര്‍ഡാണ് ഇവര്‍ക്ക് ലഭിച്ചത് വിവിധ കലാപരിപാടികളും കലൂര്‍ മോക്ഷ സംഘത്തിന്റെ നേതൃത്യത്തില്‍ വിവിധ കലാരൂപങ്ങളും ഭാരതീയ സംസ്‌കാരവും കോര്‍ത്തിണക്കിയ ഫ്‌ളാഷ് മോബും മാരത്തണിനോടനുബന്ധിച്ച് നടന്നു.
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT