Kerala

ഒന്നോ രണ്ടോ യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം: യുവതി പ്രവേശനത്തിനെതിരേ ഹൈക്കോടതി നിരീക്ഷക സമിതി

ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതി രണ്ടാം റിപോര്‍ട്ട് സമര്‍പ്പിച്ചു

ഒന്നോ രണ്ടോ യുവതികള്‍ക്ക് സുരക്ഷ നല്‍കുന്നത് ഒഴിവാക്കണം:  യുവതി പ്രവേശനത്തിനെതിരേ ഹൈക്കോടതി നിരീക്ഷക സമിതി
X

കൊച്ചി: ശബരിമലയിലെ വിഷയങ്ങള്‍ ചൂണ്ടികാട്ടി നിരീക്ഷക സമിതി രണ്ടാം റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ശബരിമലയില്‍ പ്രത്യേക സുരക്ഷ നല്‍കി ദര്‍ശനം നടത്താന്‍ അനുവദിക്കുന്നത് ശരിയില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പോലിസ് സുരക്ഷയില്‍ രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നു. ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മകര വിളക്ക് ആയതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ ശബരിമലയിലേക്ക് എത്തും. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു പോലിസ് പ്രത്യേക സുരക്ഷയൊരുക്കി ദര്‍ശനം നടത്താന്‍ അനുവദിക്കുന്നത് മറ്റു വിശ്വാസികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. പോലിസ് സുരക്ഷ ഒരുക്കുന്നത് വിശിഷ്ട വ്യക്തികള്‍ക്ക് മാത്രമായി ചുരുക്കണം. വലിയ തോതില്‍ ഭക്തജന പ്രവാഹം വരുന്ന സമയത്ത് വലിയ തോതിലുള്ള അപകട സാധ്യതയാണുള്ളത്.ചില കേന്ദ്രങ്ങള്‍ നിരീക്ഷക സമിതിക്കെതിരെ വിമര്‍ശനം നടത്തിയിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സമിതി ഇടപെടുന്നില്ലെന്നാണ്. എന്നാല്‍ സമിതിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലയിതെന്നും സമിതി ചൂണ്ടികാട്ടുന്നു.




Next Story

RELATED STORIES

Share it