Kerala

പാരഡി ഗാനത്തിന്റെ പേരില്‍ കേസ് എടുത്തത് കേട്ടുകേള്‍വിയില്ലാത്തത്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം: വി ഡി സതീശന്‍

പാരഡി ഗാനത്തിന്റെ പേരില്‍ കേസ് എടുത്തത് കേട്ടുകേള്‍വിയില്ലാത്തത്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റം: വി ഡി സതീശന്‍
X

തിരുവനന്തപുരം: പാരഡി ഗാനത്തിന്റെ പേരില്‍ കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാരഡി ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തില്‍ സിപിഎമ്മും കളിക്കുന്നത്. സാംസ്‌കാരിക ലോകത്തിന് മുന്നില്‍ മുഖ്യമന്ത്രി തലകുനിച്ച് നില്‍ക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. തീവ്ര വലതുപക്ഷ സര്‍ക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സര്‍ക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it