Kerala

പി എസ് ശ്രീധരന്‍പിള്ളക്കെതിരേ ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം.

പി എസ് ശ്രീധരന്‍പിള്ളക്കെതിരേ ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി
X

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എംപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരേ മാനനഷ്ടക്കേസ് നല്‍കി. ഹരജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ കേസ് 25ലേക്ക് മാറ്റി. കള്ളപ്രചരണങ്ങളിലൂടെ ശ്രീധരന്‍പിള്ള തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നാണ് ഹരജിയിലുള്ളത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം.

മൂന്ന് ഭാര്യമാര്‍ എങ്ങനെയാണ് മരിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാരുന്നു ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍. രണ്ടാമത്തെ ഭാര്യ അടൂര്‍ സ്വദേശിയും അടൂരിലെ അഭിഭാഷകനായ അനന്തരവളുമായിരുന്നു. ഈ കേസ് നിയമോപദേശത്തിനായി തന്റെയടുത്ത് വന്നിരുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. പിള്ളയുടെ ഈ പ്രസ്താവനക്കെതിരേയാണ് തരൂര്‍ കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it